പീപ്പിള്‍സ് ഫൗണ്ടേഷന്‍ പാലിയേറ്റീവ് കെയര്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കണ്‍സോര്‍ഷ്യത്തിന് തുടക്കമായി. ആലുവ ഹിറ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന തല പാലിയേറ്റീവ് കെയര്‍ ശില്‍പശാലയിലാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. ശില്‍പശാല പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജോ.സെക്രട്ടറി അബ്ദുല്ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. എക്‌സി ഡയറക്ടര്‍ ഷമീല്‍ സജ്ജാദ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റി കെ.കെ. ബഷീര്‍, പാലിയേറ്റീവ് കെയര്‍ രംഗത്തെ ആധുനിക വത്കരണം എന്ന വിഷയത്തില്‍ ഡോ. അതുല്‍ ജോസഫ്, സര്‍ക്കാര്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്ന വിഷയത്തില്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്ട് ഡയറക്ടര്‍ കെ. അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞു. സി. എം ശരീഫ്, ഫവാസ് ടി.ജെ, താജുദ്ദീന്‍ ആലുവ എന്നിവര്‍ നേതൃത്വം നല്‍കി.
ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയല്ല സാമൂഹിക വികസനം ഉണ്ടാവേണ്ടത് – എം.എസ് വിജയാനന്ദ്
തൃശൂര്‍/അണ്ടത്തോട്: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയല്ല സാമൂഹിക വികസനം ഉണ്ടാവേണ്ടതെന്ന് കേരള മുന്‍ ചീഫ് സെക്രട്ടറി എം.എസ് വിജയാനന്ദ് അഭിപ്രായപ്പെട്ടു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കമ്യൂണിറ്റി എംപവര്‍മെന്റ് പ്രൊജക്ട് സംസ്ഥാന തല പ്രഖ്യാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ധേഹം. ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവരെ പ്രാപ്തരാക്കുമ്പോഴാണ് വികസനം സാധ്യമാവുക. പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും ജീവിത-സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ പഠനവും വിവര ശേഖരണവും നടത്തിക്കൊണ്ടാണ് ഇവ സാധ്യമാവുകയുള്ളൂവെന്നും അദ്ധേഹം പറഞ്ഞു.
മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവണം ഏതൊരു സേവനവും നിര്‍വഹിക്കേണ്ടതെന്ന് പ്രോജക്ട് പ്രഖ്യാപനം നിര്‍വഹിച്ച പീപ്പിള്‍സ് ഫൗണ്ടേഷന ചെയര്‍മാന്‍ എം.കെ. മുഹമ്മദാലി പറഞ്ഞു.
ക്രിയാത്മകമായും ആസൂത്രണത്തോടെയും നിര്‍വഹിക്കുപ്പെടുമ്പോളാണ് ഏതൊരു പദ്ധതിയും വിജയത്തിലെത്തുക എന്നത് പീപ്പിള്‍സ് ഫൗണ്ടേഷന്റെ പതിനൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യമാണെന്നും അദ്ധേഹം പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. നബാര്‍ഡ് തൃശൂര്‍ ഡി.ഡി.എം സെബിന്‍ ആന്റണി, ലീഡ് ജില്ലാ മാനേജര്‍ മോഹന ചന്ദ്രന്‍, ഫിഷറീസ് ഡിപ്പാര്‍ട്ടെന്റ് അസി. ഡയറക്ടര്‍ ഡോ. ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഗ്രാമപഞ്ചായത്ത് അംഗം ഷാനിബ മൊയ്തുണ്ണി, ഡി.സി.സി സെക്രട്ടറി അലാവുദ്ദീന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ് നിസാര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഷാനവാസ് കെ., അണ്ടത്തോട് കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ട് കണ്‍വീനര്‍ സൈനുദ്ദീന്‍ ടി.കെ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എ ഷമീല്‍ സജ്ജാദ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് അണ്ടത്തോട് നന്ദിയും പറഞ്ഞു. കേരളത്തിലെ പതിനൊന്ന് തീരദേശ-മലയോര പിന്നാക്ക പ്രദേശങ്ങളില്‍ നടപ്പാക്കുന്ന ‘കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ടില്‍ തൃശൂര്‍ ജില്ലയില്‍ അണ്ടത്തോട് പാപ്പാളിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.