67,160 എന്നത് ചെറിയൊരു കണക്കല്ല. യൂറോപ്പിലെ ഹോളോകോസ്റ്റിന്റെ പുരാതന ചരിത്രം കേട്ട് ഞെട്ടിത്തരിക്കുന്ന നമ്മുടെ കണ്മുന്നിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സംഭവ്യമായികൊണ്ടിരിക്കുന്ന ഗാസയിലെ വംശഹത്യയിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ എണ്ണമാണിത്. ഇതെല്ലാം ഇന്നത്തെ ലോകത്തിന് നിസാരമാകുന്നത് എങ്ങനെയാണ്..? സയണിസ്റ്റ് ഭീകരതക്ക് മുന്നിൽ മുഖം തിരിച്ച് നിൽക്കാൻ, ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാതെ മൗനം കൈക്കൊള്ളാൻ നമുക്ക് സാധിക്കുന്നത് എങ്ങനെയാണ്…? ചരിത്രം കണ്ടതിൽ വച്ചേറ്റവും മോശം ജനതയെന്നെ നാളെയുടെ തലമുറ നമ്മളെ വിലയിരുത്താൻ ഗാസ തെരുവുകളിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായി...

