67,160 എന്നത് ചെറിയൊരു കണക്കല്ല. യൂറോപ്പിലെ ഹോളോകോസ്റ്റിന്റെ പുരാതന ചരിത്രം കേട്ട് ഞെട്ടിത്തരിക്കുന്ന നമ്മുടെ കണ്മുന്നിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സംഭവ്യമായികൊണ്ടിരിക്കുന്ന ഗാസയിലെ വംശഹത്യയിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ എണ്ണമാണിത്. ഇതെല്ലാം ഇന്നത്തെ ലോകത്തിന് നിസാരമാകുന്നത് എങ്ങനെയാണ്..? സയണിസ്റ്റ് ഭീകരതക്ക് മുന്നിൽ മുഖം തിരിച്ച് നിൽക്കാൻ, ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാതെ മൗനം കൈക്കൊള്ളാൻ നമുക്ക് സാധിക്കുന്നത് എങ്ങനെയാണ്…? ചരിത്രം കണ്ടതിൽ വച്ചേറ്റവും മോശം ജനതയെന്നെ നാളെയുടെ തലമുറ നമ്മളെ വിലയിരുത്താൻ ഗാസ തെരുവുകളിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായി കൊണ്ടിരിക്കുന്ന കുഞ്ഞ് സ്വപ്നങ്ങൾ മാത്രം മതിയാവും.
ഗാസയുടെ വിശപ്പുകൊണ്ട് ശൂന്യമായ പാത്രങ്ങളിൽ പട്ടിണി മരണം 460 എന്ന് രേഖപ്പെടുത്തുന്നു. ലോകത്തിന്റെ പൊള്ളയായ കണ്ണുകളെ ഭയപ്പെടേണ്ടതില്ലെന്ന ധൈര്യമായിരിക്കാം സയണിസ്റ്റ് നരവേട്ടയുടെ ഉർജ്ജം. പക്ഷേ നരഭോജികൾക്കിടയിൽ സമാധാനമെന്ന ആയുധമെന്തുന്ന പലസ്തിൻ ജനതക്ക് വേണ്ടി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഒലിവ് മരങ്ങൾ തളിർക്കുന്നു. പ്രതീക്ഷയുടെ കപ്പലുകളിൽ മനുഷ്യർ ഗാസയുടെ തീരമണയുന്നു.
ചിരി നിശബ്ദമായ കണ്ണീരിന്റെ രാവും പകലും ഒരു ജനതയെ മുഴുവനും വേട്ടയാടുമ്പോൾ, അവരുടെ പുഞ്ചിരി തീർത്തും നഷ്ട്ടമാകുമ്പോൾ, അനിശ്ചിതമായ ഒരു ഭാവിയിലേക്ക് ഓരോ ദിനവും അവർ ഉണർന്നെണീക്കുമ്പോൾ, അവരുടെ ഹൃദയത്തിന്റെ ഭയം പുറത്തുള്ള ലോകത്തിന് അപരിചിതമായിരിക്കുകയെന്നത് അത്ഭുതം തന്നെ. പക്ഷേ സത്യമിതാണ് ബോംബിന്റെ വെടിയൊച്ചയുടെ ഒരു വിദൂര മുഴക്കം പോലും സങ്കൽപ്പിക്കാൻ നമുക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പ്രതീക്ഷ ഇല്ലാതാകുന്ന നഷ്ടത്തിന്റെയും വേദനയുടെയും, അറ്റുപോയ ഒരു ഭാവിയുടെയും മോഷ്ട്ടിക്കപ്പെട്ടുപോയ ഒരു ബാല്യത്തിന്റെയും നിലവിളിക്ക് മുന്നിൽ പറയാതെ പറയുന്ന ഒരു യാചനക്ക് മുന്നിൽ ഈ ലോകത്തിന്റെ മുഴുവൻ കണ്ണുകളും തുറക്കട്ടെ…..
ഭക്ഷണത്തിന് വേണ്ടി കത്തുനിൽക്കുമ്പോൾ വെടിയേറ്റ് മരിച്ചവർ മാത്രം രണ്ടായിരത്തി തൊള്ളായിരത്തിഅമ്പതിലുമധികം വരും. ആരോഗ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും കൊല്ലപ്പെടുന്നു. ഗാസയുടെ വിശപ്പുകൊണ്ട് ശൂന്യമായ പാത്രങ്ങളിൽ പട്ടിണി മരണം 460 എന്ന് രേഖപ്പെടുത്തുന്നു. ലോകത്തിന്റെ പൊള്ളയായ കണ്ണുകളെ ഭയപ്പെടേണ്ടതില്ലെന്ന ധൈര്യമായിരിക്കാം സയണിസ്റ്റ് നരവേട്ടയുടെ ഉർജ്ജം. പക്ഷേ നരഭോജികൾക്കിടയിൽ സമാധാനമെന്ന ആയുധമെന്തുന്ന പലസ്തിൻ ജനതക്ക് വേണ്ടി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഒലിവ് മരങ്ങൾ തളിർക്കുന്നു. പ്രതീക്ഷയുടെ കപ്പലുകളിൽ മനുഷ്യർ ഗാസയുടെ തീരമണയുന്നു. കൊടിയദുഃഖങ്ങൾക്ക് മീതെ കാലം നടക്കുമ്പോൾ, ലോകത്തിന്റെ മുഴുവൻ കണ്ണുകളും തുറക്കുമ്പോൾ സയണിസ്റ്റ് പുച്ഛങ്ങൾ അവസാനിച്ചേക്കാം.
പലസ്തീൻ സമ്പന്നമായൊരു ചരിത്രം പേറുന്ന പുണ്യഭൂമി. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മനുഷ്യവാസത്തിന്റെ കഥകൾ പറയുന്ന മണ്ണ്. പുരാതന കനാന്യർ, ഫിലിസ്ത്യർ, റോമാക്കാർ എന്നിവരുൾപ്പെടെ വിവിധ സാമ്രാജ്യങ്ങളും നാഗരികതകളും കീഴടക്കുകയും ഭരിക്കുകയും ചെയ്ത ഭൂമി.
ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ പുണ്യഭൂമിയായി കരുതുന്ന പലസ്തീൻ. പലസ്തീൻ വൈരുദ്ധ്യങ്ങളുടെ നാടാണ്, സൗന്ദര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും, പ്രതീക്ഷയുടെയും നിരാശയുടെയും മണ്ണാണ്. വെല്ലുവിളികൾക്കിടയിലും, മികച്ച ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തിൽ പലസ്തീൻ ജനത ഉറച്ചുനിൽക്കുന്നു. ഭാവിയിലേക്ക് നോക്കുമ്പോൾ, സ്വയം നിർണ്ണയാവകാശത്തിനും, അന്തസ്സിനും, സമാധാനത്തിനുമുള്ള പലസ്തീൻ ജനതയുടെ അവകാശം അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. നീതിയുക്തവും സമാധാനപരവുമായ ഭാവി ആ ജനതക്ക് മേൽ ഉണ്ടാവട്ടെ..

Leave a Reply